ഡബ്ലിനിൽ 3 കിലോ കൊക്കെയിനുമായി യുവാവ് അറസ്റ്റിൽ

ഡബ്ലിനിലെ Cloandalkin-ല്‍ 3 കിലോഗ്രാം കൊക്കെയിനുമായി ഒരാള്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി 10.30-ഓടെ പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 210,000 യൂറോ വിലവരുന്ന കൊക്കെയിന്‍ ഗാര്‍ഡ പിടിച്ചെടുത്തത്. ഇതോടൊപ്പം മറ്റൊരു മയക്കുമരുന്നായ paraphernalia-യും കണ്ടെടുത്തു.

ഇവിടെ നിന്നും 25-കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇയാളെ വെസ്റ്റ് ഡബ്ലിന്‍ സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.

Share this news

Leave a Reply

%d bloggers like this: