ശാലോം ഫെസ്റ്റിവൽ 2023 ജൂൺ 3 മുതൽ 5 വരെ കോർക്കിൽ

അയര്‍ലണ്ടിലെ കോര്‍ക്കില്‍ സംഘടിപ്പിക്കപ്പെടുന്ന ‘ശാലോം ഫെസ്റ്റിവെല്‍ 2023’ ജൂണ്‍ മൂന്ന് മുതല്‍ അഞ്ച് വരെ. ‘വരുവിന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ കാണുവിന്‍,’ (സങ്കീ. 46:8) എന്ന ആപ്തവാക്യവുമായി നടത്തപ്പെടുന്ന ഫെസ്റ്റിവല്‍, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. കോര്‍ക്ക് നഗരത്തിലെ ക്‌നോക്കന്‍മോര്‍ ഓവന്‍സിലെ GAA CLUB ആണ് ഫെസ്റ്റിവലിന് വേദിയാകുന്നത്.

രാവിലെ 9.00 മുതല്‍ വൈകിട്ട് 5.00വരെയുള്ള ഫെസ്റ്റിവെലില്‍ മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇംഗ്ലീഷിലുമായാണ് ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നത്. ശാലോം മീഡിയ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജില്‍റ്റോ ജോര്‍ജ് സി.എം.ഐ എന്നിവരാണ് മുതിര്‍ന്നവരുടെ സെഷനുകള്‍ നയിക്കുക.

പ്രമുഖ കാത്തലിക് മിനിസ്ട്രിയായ ‘പ്യുവര്‍ ഇന്‍ ഹാര്‍ട്ട്’ ആണ് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ള ശുശ്രൂഷകള്‍ നയിക്കുന്നത്. കിഡ്‌സ്, പ്രീ ടീന്‍, ടീന്‍സ് എന്നീ വിഭാഗങ്ങളിലായി പ്രത്യേകം ക്രമീകരിക്കുന്ന സെഷനുകളും സവിശേഷതയാണ്. ബിനോയി ദേവസ്യ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ അറിയാനും രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക: shalommedia.org/festival/

ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍: അനീഷ് മാത്യു +353 87 127 4843
ജോസഫ് എബ്രഹാം +353 87 952 9254
അലക്സ് ജെയിംസ് +353 89 250 1261
ഷോബിന്‍ ജോസ് +353872484145

Share this news

Leave a Reply

%d bloggers like this: