ഡബ്ലിൻ കൗണ്ടിയിൽ 4 മില്യൺ യൂറോയോളം വിലവരുന്ന കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ Balbriggan-ൽ 3.92 മില്യണ്‍ വില വരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച വൈകിട്ട് പ്രദേശത്ത് Garda National Drugs & Organised Crime Bureau, Special Crime Task Force എന്നിവര്‍ സംയുക്തമായി വാഹനം തടഞ്ഞ് നടത്തിയ ഓപ്പറേഷനിലാണ് വന്‍ ലഹരി വേട്ട.

വാഹനത്തില്‍ നിന്നും 217 കിലോഗ്രാം കഞ്ചാവാണ് ഗാര്‍ഡ പിടിച്ചെടുത്തത്. ഇതില്‍ 187 കിലോഗ്രാം ഹെര്‍ബല്‍ കനാബിസും, 30 കിലോഗ്രാം കനാബിസ് റെസിനുമാണ്.

അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് 20-ലേറെ വയസുണ്ട്. ഇയാളെ നോര്‍ത്ത് ഡബ്ലിന്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. Criminal Justice (Drugs Trafficking) Act 1996 സെക്ഷന്‍ 2 ആണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: