താലയിൽ സിനിമ സ്റ്റൈൽ കാർ ചേസിങ് ;കൊള്ള സംഘത്തിലെ മൂന്നുപേർ പിടിയിൽ

സിനിമകളിൽ കാണുന്ന രംഗങ്ങളെ അനുസ്മരിക്കുന്ന രീതിയിൽ ഇന്ന് താലയിൽ നടന്ന കാർ ചേസിങ്ങിന് ഒടുവിൽ നിരവധി മോഷണക്കേസിലെ പ്രതികളായ മൂന്നു പേരെ ഗാർഡ പിടികൂടി. സൗത്ത് ഡബ്ലിനിലെ Ballinteer ഏരിയയിൽ ഇന്ന് ഉച്ചയോടെ ഒരു ഭവനഭേദത്തിനു ശ്രമിച്ച പ്രതികളെ പിടികൂടാൻ ഗാർഡ ശ്രമിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. മോഷണ ശ്രമം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സൗത്ത് ഡബ്ലിലിനെയും കൗണ്ടി മീത്തിലെയും നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട കാറും പ്രതികളുമാണ് എന്ന് തിരിച്ചറിയുകയും തുടർന്ന് അവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ കാറുമായി കടന്നു കളയുകയുമായിരുന്നു.

അതിശക്ത എൻജിനുള്ള ഓഡി കാറുമായി M50 മോട്ടോർവേയിലേക്ക് കടന്ന മോഷ്ടാക്കളെ പത്തോളം വരുന്ന ഗാർഡ കാറുകളും ഹെലികോപ്റ്ററും പിന്തുടരുകയായിരുന്നു. തുടർന്നാണ് സിനിമാ സ്റ്റൈൽ കാർ ചേസിങ് M50-യിൽ അരങ്ങേറിയത്. മറ്റ് വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുന്ന രീതിയിൽ കാർ ഓടിച്ച മോഷ്ടാക്കളെ വളഞ്ഞ് പിടികൂടുന്നതുവരെ ടാല മുൾമുനയിൽ ആയിരുന്നു. നിരവധി കൊള്ളകൾക്ക് നേതൃത്വം നൽകിയ മൂന്നു പേരെയാണ് ഗാർഡ ഇന്ന് അറസ്റ്റ് ചെയ്തത്. ഗാർഡ വാഹനത്തിന്റെ ഉൾപ്പെടെ നിരവധി വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് കാറും കസ്റ്റഡിയിലെടുത്തു. പിടികൂടിയ വരെ ഗാർഡ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.

Share this news

Leave a Reply

%d bloggers like this: