അയർലണ്ടിൽ പെട്രോളിനും ഡീസലിനും വില കൂടി

ഒഴിവാക്കിയ എക്‌സൈസ് ഡ്യൂട്ടി വീണ്ടും നിലവില്‍ വന്നതോടെ അയര്‍ലണ്ടില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധന. ഇന്ന് (ജൂണ്‍ 1) മുതല്‍ എക്‌സൈസ് ഡ്യൂട്ടി പുനഃസ്ഥാപിച്ചതോടെ പെട്രോള്‍ ലിറ്ററിന് 6 സെന്റും, ഡീസലിന് 5 സെന്റും വര്‍ദ്ധിച്ചു.

റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം കാരണം അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ പണപ്പെരുപ്പം സംഭവിച്ചിരുന്നു. ജീവിതച്ചെലവ് വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ജനത്തിന് സഹായം എന്ന നിലയ്ക്കാണ് 2022 മാര്‍ച്ച് മുതല്‍ പെട്രോളിനും, ഡീസലിനും എക്‌സൈസ് തീരുവ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം എക്‌സൈസ് നികുതി പുനഃസ്ഥാപിക്കുന്നത് ഈ വര്‍ഷം അവസാനം വരെയെങ്കിലും നീട്ടണമെന്ന് Consumers Association of Ireland, സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് ഗതാഗതച്ചെലവും, അതുവഴി ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ദ്ധിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണ് ചെയ്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: