അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും ഉയർന്നു; ഒരു മാസത്തിനിടെ വില വർദ്ധിച്ചത് എന്തിനെല്ലാം?

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ ഒരു മാസത്തിനിടെ വീണ്ടും വര്‍ദ്ധനയുണ്ടായതായി Central Statistics Office (CSO). ഓഗസ്റ്റില്‍ 6.3% ആയിരുന്ന പണപ്പെരുപ്പം സെപ്റ്റംബറില്‍ 6.4% ആയാണ് ഉയര്‍ന്നത്. മോര്‍ട്ട്‌ഗേജ് പലിശനിരക്കിലെ വര്‍ദ്ധന, വസ്ത്രങ്ങളുടെയും, ചെരിപ്പുകളുടെയും വിലവര്‍ദ്ധന, വീട്ടില്‍ ഹീറ്റിങ്ങിന് ഉപയോഗിക്കുന്ന ഓയിലിന്റെ വില വര്‍ദ്ധന എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഒരു മാസത്തിനിടെ 6.3 ശതമാനവും, ഒരു വര്‍ഷത്തിനിടെ 49.5 ശതമാനവും ആണ് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുതിച്ചുയര്‍ന്നത്. ചരക്കുകളുടെ വില ഒരു വര്‍ഷത്തിനിടെ 3.1% വര്‍ദ്ധിച്ചപ്പോള്‍, മോര്‍ട്ട്‌ഗേജ് ഒഴിച്ചുള്ള … Read more

അയർലണ്ടിൽ പണപ്പെരുപ്പം വർദ്ധിച്ചു; നാളെ മുതൽ ഇന്ധന വിലയും കൂടും

അയര്‍ലണ്ടിലെ പണപ്പെരുപ്പം വര്‍ദ്ധിച്ചു. ജൂലൈ മാസത്തിലെ 4.6 ശതമാനത്തില്‍ നിന്നും ഓഗസ്റ്റിലേയ്‌ക്കെത്തുമ്പോള്‍ പണപ്പെരുപ്പം 4.9 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതായി Harmonised Index of Consumer Prices (HICP) ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല കഴിഞ്ഞ ആറ് മാസത്തിനിടെ ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക്, വര്‍ഷാവര്‍ഷ കണക്കെടുക്കുമ്പോള്‍ ഇത്ര വേഗത്തില്‍ വര്‍ദ്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഊര്‍ജ്ജം, സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍, പണപ്പെരുപ്പം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ 5 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇവ … Read more

അയർലണ്ടിൽ പെട്രോളിനും ഡീസലിനും വില കൂടി

ഒഴിവാക്കിയ എക്‌സൈസ് ഡ്യൂട്ടി വീണ്ടും നിലവില്‍ വന്നതോടെ അയര്‍ലണ്ടില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധന. ഇന്ന് (ജൂണ്‍ 1) മുതല്‍ എക്‌സൈസ് ഡ്യൂട്ടി പുനഃസ്ഥാപിച്ചതോടെ പെട്രോള്‍ ലിറ്ററിന് 6 സെന്റും, ഡീസലിന് 5 സെന്റും വര്‍ദ്ധിച്ചു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം കാരണം അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ പണപ്പെരുപ്പം സംഭവിച്ചിരുന്നു. ജീവിതച്ചെലവ് വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ജനത്തിന് സഹായം എന്ന നിലയ്ക്കാണ് 2022 മാര്‍ച്ച് മുതല്‍ പെട്രോളിനും, ഡീസലിനും എക്‌സൈസ് തീരുവ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം എക്‌സൈസ് നികുതി … Read more

ഇന്ധനവില വർദ്ധന: ഡബ്ലിനിൽ ലോറി ഡ്രൈവർമാരുടെ റോഡ് ഉപരോധം വീണ്ടും; ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം

അയര്‍ലണ്ടില്‍ ഇന്ധനവില അനിയന്ത്രിതമായി ഉയരുന്നതില്‍ പ്രതിഷേധിച്ച് വീണ്ടും റോഡ് ഉപരോധിച്ച് സമരം നടത്താനൊരുങ്ങി ലോറി ഡ്രൈവര്‍മാര്‍. ഏപ്രില്‍ 11-ന് ഡബ്ലിനില്‍ കൂട്ടമായെത്തി റോഡ് ഉപരോധിക്കാനാണ് ലോറി ഡ്രൈവര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. എത്ര വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായാലും, സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് സംഘടന പറയുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ഡ്രൈവര്‍മാര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. താഴെ പറയുന്ന ആവശ്യങ്ങളാണ് സംഘടന മുമ്പോട്ട് വയ്ക്കുന്നത്: … Read more

ഇന്ധനവിപണിയെ ഉലച്ച് റഷ്യ-ഉക്രെയിൻ സംഘർഷം: അയർലണ്ടിൽ പെട്രോൾ വില ലിറ്ററിന് 177 സെന്റ് ആയി ഉയർന്നു

ഉക്രെയിന്‍ പിടിച്ചടക്കാനായി റഷ്യ ഒരുമ്പെടുന്നു എന്ന വാര്‍ത്തയാണ് നിലവില്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്നത്. അധിനിവേശം ഉണ്ടായാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് വ്യക്തമാക്കി യുഎസും, ഉക്രെയിന് സഹായം നല്‍കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയതോടെ മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. അതേസമയം അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കാനായി യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവ ഉക്രെയിനുമായി ചേര്‍ന്ന് റഷ്യന്‍ അധികൃതരുമായി ബുധനാഴ്ച ചര്‍ച്ച നടത്തുകയും, സമാധാനസൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ സംഘര്‍ഷസാധ്യത ഉടലെടുത്തതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്നതാണ് നിലവില്‍ … Read more