ഡബ്ലിൻ എയർപോർട്ട് വഴി 30 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചു; രണ്ട് അമേരിക്കക്കാർ അറസ്റ്റിൽ

600,000 യൂറോയുടെ കഞ്ചാവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രണ്ട് അമേരിക്കക്കാര്‍ അറസ്റ്റില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് രണ്ട് സ്യൂട്ട്‌കേസുകളില്‍ കൊണ്ടുവന്ന 30 കിലോഗ്രാം കഞ്ചാവുമായി ഇവരെ കസ്റ്റംസ് പിടികൂടിയത്.

യുഎസില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് വന്ന Phung Sien (41), Chavy Oeun (37) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. Sine-നെ എയര്‍പോര്‍ട്ടില്‍ വച്ചും, കൂട്ടാളിയായ Ouen-നെ സൗത്ത് ഡബ്ലിനിലെ ഹോട്ടലില്‍ വച്ചുമാണ് ഗാര്‍ഡ ഡ്രഗ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കും അയര്‍ലണ്ടില്‍ താമസസ്ഥലമൊന്നുമില്ലെന്നും, യുഎസിലെ വാഷിങ്ടണ്‍ സ്വദേശികളാണ് ഇവരെന്നും ഗാര്‍ഡ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: