അയർലണ്ടിലെ വേനൽക്കാലം ഉത്സവകാലമാക്കി മാറ്റുവാനായി ‘ടിപ്പ് ഇന്ത്യൻ സമ്മർ ഫെസ്റ്റ് 2023’ വരുന്നു

ക്ലോൺമൽ: ഈ വരുന്ന ജൂലായ് ഇരുപത്തിരണ്ടാം തീയതി (July-22), ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ (Tipp Indian Community) നേതൃത്വത്തിൽ “ടിപ്പ് ഇന്ത്യൻ സമ്മർ ഫെസ്റ്റ് 2023” സംഘടിപ്പിക്കുന്നു.
വിവിധങ്ങളായ കായിക, കലാ- സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ അണിയിച്ചൊരുക്കുന്ന ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ( Ferry House Sports Complex) രാവിലെ 10 മണിക്ക് ഔദ്യോഗിക ഉദ്ഘാടനത്തോടുകൂടി തുടക്കം കുറിക്കുന്ന സമ്മർ ഫെസ്റ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കുവാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിലാണ് അണിയിച്ചൊരുക്കുന്നത്.

മാത്രമല്ല, മാജിക്ക് ഷോയും,ബൗൺസിംഗ് കാസ്റ്റ്ലും, പെയിൻറിങ് എന്ന് വേണ്ട കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒട്ടനവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

സമ്മർ ഫെസ്റ്റ് കൂടുതൽ ആവേശഭരിതമാക്കുവാൻ ‘ഓൾ അയർലണ്ട് വടംവലി’ മത്സരവും സംഘടിപ്പിക്കുന്നു.

വടംവലി മത്സരത്തിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ആകർഷകങ്ങളായ സമ്മാനങ്ങളാണ്. പുരുഷന്മാരുടെ വടംവലി ഇനത്തിൽ ഒന്നാം സമ്മാനം 1001 യൂറോയും, രണ്ടാം സമ്മാനം 501 യൂറോയും ആണ്.
സ്ത്രീകളുടെ വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം 301 യുറോയും രണ്ടാം സമ്മാനം 201 യൂറോയും ആണ്

ഉച്ചയ്ക്കുശേഷം വിവിധതരം നാട്യ-നടന മത്സരങ്ങൾ അരങ്ങേറുന്നതാണ്. സിനിമാറ്റിക് ഡാൻസ് വിഭാഗത്തിൽ വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത് 250 യൂറോയുടെ സമ്മാനങ്ങളാണ്.

ഏഴ് മണിയോടെ അയർലണ്ടിലെ മലയാളികളുടെ ഇഷ്ട ബ്രാൻഡ് ആയ “കുടിൽ” നയിക്കുന്ന സംഗീതസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

വിവിധ രുചിക്കൂട്ടുകളുമായി അയർലണ്ടിലെ വിവിധ റസ്റ്റോറന്റുകളുടെ ഫുഡ്‌ സ്റ്റോളുകളും ഉണ്ടാകും. സന്തോഷത്തിന് തിരശ്ശീലയിട്ടു കൊണ്ട് ആ ദിനത്തിലെ ഭാഗ്യവാനെ തിരഞ്ഞെടുക്കുവാൻ ഒരു ലക്കി ഡ്രോയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ലക്കി കൂപ്പണിലൂടെ തിരഞ്ഞെടുക്കുന്ന വിജയികളെ കാത്തിരിക്കുന്നത് ഐഫോൺ അടക്കമുള്ള വിവിധ സമ്മാനങ്ങൾ ആണ്.

വടംവലി, സിനിമാറ്റിക് ഡാൻസ്, തുടങ്ങി വിവിധ കലാകായിക പരിപാടികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
അയർലണ്ടിലെ സഹൃദയരായ ഏവരെയും ഈ വേനൽക്കാല ഉത്സവ ത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും, വിവിധ കലാകായിക പരിപാടികളുടെ രജിസ്ട്രേഷനിലേക്കും ബന്ധപ്പെടാൻ സംഘാടകസമിതി, അയർലണ്ടിലെ എല്ലാ കൗണ്ടിയിലും ഉള്ള മത്സരാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.

രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും:-

+353 87 909 6246 (Lijo Joseph).
+353 89 468 7808 (Mathew),
+353 87 066 1342 (Silvi Joseph),
+353 89 411 2129 (Roney Francis),
+353 87 464 4343 (Jibu Thomas)

Share this news

Leave a Reply

%d bloggers like this: