ഡബ്ലിൻ ബ്രേയിലെ ട്രസ്റ്റി തോംസൺ തോമസിന്റെ സിസ്റ്റർ ഇൻ ലോ സോഫി തോമസ് മൂവാറ്റുപുഴ അന്തരിച്ചു

അയർലണ്ടിലെ ആദ്യത്തെ ഓൾ അയർലൻഡ് നാഷണൽ പിതൃവേദി പ്രസിഡന്റും (2020 – 22) ഡബ്ലിൻ ബ്രേയിലെ കുർബാന സെൻട്രലിലെ ട്രസ്റ്റി തോംസൺ തോമസിന്റെ ഭാര്യ ബിനി തോംസന്റെ മൂത്ത സഹോദരിയും, മൂവാറ്റുപുഴ നിർമ്മല കോളേജിലെ എച്ച്. ഒ. ഡി. (അക്കൗണ്ട് ഡിപ്പാർട്ട്മെൻറ്) Rtd. പ്രൊഫസർ തോമസ് ലാസറിന്റെ ഭാര്യയുമായ സോഫി തോമസ് കണച്ചുകാട്ടിൽ, മൂവാറ്റുപുഴ, എറണാകുളം, അന്തരിച്ചു.

സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച 17/06/2023 രാവിലെ 10 മണിക്ക് പ്രാർത്ഥനയോടുകൂടി വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് സെൻറ് മൈക്കിൾസ് ചർച്ച് രണ്ടാറിൽ വികാരിയച്ചന്റെ നേതൃത്വത്തിൽ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നതുമാണ്.

അയർലണ്ടിലെ സീറോ മലബാർ സഭയുടെ നാഷണൽ കോഡിനേറ്റർ ബഹുമാനപ്പെട്ട ജോസഫ് ഓലിയാക്കാട്ടിൽ അച്ചൻ, സോഫി തോമസിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ബഹുമാനപ്പെട്ട റോയ് ജോർജ് അച്ചന്റെ നേതൃത്വത്തിൽ തോംസൺ തോമസിന്റെ വസതിയിൽ വെച്ച് ചൊവ്വാഴ്ച 13th June, രാത്രി 9.15 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷ ബ്രേ കുർബാന സെൻട്രലിലെ കുടുംബങ്ങളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: