വാക്കുതർക്കം; ലണ്ടനിൽ മലയാളി മറ്റൊരു മലയാളിയെ കുത്തിക്കൊന്നു

യു.കെയില്‍ രണ്ട് മലയാളികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. മലയാളികള്‍ ഒരുമിച്ച് താമസിച്ചുവരുന്ന വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ കൂടെ താമസിച്ചുവന്ന 20-ലേറെ പ്രായമുള്ള മറ്റൊരു മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സൗത്ത് വാര്‍ക്ക്, Peckham Coleman Way-ലെ Southampton Way-ലുള്ള വീട്ടിലാണ് മലയാളികളായ അഞ്ചുപേർ താമസിച്ചുവന്നിരുന്നത്. പ്രതിയും അരവിന്ദും തമ്മില്‍ എന്തോ കാര്യത്തിന് തര്‍ക്കം ഉണ്ടാകുകയും, അരവിന്ദിനെ പ്രതി കുത്തുകയുമായിരുന്നു എന്നാണ് കരുതുന്നത്. സഹവാസികളായ മറ്റ് രണ്ട് മലയാളികളും പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു.

കുത്തേറ്റ അരവിന്ദിന് വൈദ്യസഹായം നല്‍കിയെങ്കിലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അരവിന്ദിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി യു.കെയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അവിവാഹിതനാണ്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെയും, സാക്ഷികളെയും വിശദമായി ചോദ്യം ചെയ്യും.

ഏതാനും നാളുകളായി ജോലി ഇല്ലാതിരുന്ന പ്രതിയെ വീട്ടുവാടക അടക്കം നല്‍കി സഹായിച്ചത് അരവിന്ദാണെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: