Iceland Ireland-ൽ നിന്നും മാർച്ച് 3-ന് മുതൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച ഇറച്ചിയും പാലും വാങ്ങരുതെന്ന് FSAI; തിരിച്ചെടുക്കാൻ നിർദ്ദേശം

മൃഗങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇറക്കുമതി ചെയ്ത ഇറച്ചിയും പാലും ഉൾപ്പെടെ ശീതീകരിച്ച ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ Iceland Ireland-ന് നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). 2023 മാര്‍ച്ച് 3 മുതല്‍ ഇറക്കുമതി ചെയ്യപ്പെട്ട ഈ ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും, വിപണിയില്‍ നിന്നും തിരിച്ചെടുക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Iceland Ireland-ന്റെ പേരില്‍ വില്‍പ്പന നടത്തുന്ന Metron Limited-നോടും ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാതെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 3-ന് ശേഷം ഇറക്കുമതി ചെയ്ത ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോടും FSAI നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശീതീകരിച്ച ചിക്കന്‍, മറ്റ് ഇറച്ചികള്‍, മത്സ്യം, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍ മുതലായവ ഇതില്‍ പെടും.

നിലവില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് നടപടി.

FSAI, Environmental Health Service of the Health Service Executive, Department of Agriculture, Food and the Marine, Sea-Fisheries Protection Authority എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. യൂറോപ്യന്‍ കമ്മിഷന്‍, Food Standards Agency (FSA) UK, Food Standards Agency Northern Ireland, Food Standards Scotland എന്നിവരെയും വിവരം ധരിപ്പിച്ചിട്ടുണ്ട്.

Iceland Ireland സ്‌റ്റോറുകളില്‍ വില്‍ക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ സ്രോതസ്സ് എവിടെ നിന്നാണെന്ന് നിയമപരമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്ന് FSAI പറഞ്ഞു. അതിനാല്‍ മുന്‍കരുതലെന്ന നിലയ്ക്കാണ് തിരിച്ചെടുക്കല്‍ നടപടിയെന്ന് FSAI വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: