അയർലണ്ടിൽ Housing Assistance Payment പദ്ധതിയിലെ വീടുകളുടെ എണ്ണത്തിൽ 4.3% കുറവ്

അയര്‍ലണ്ടില്‍ 2022 അവസാനത്തോടെ Housing Assistance Payment (HAP) അയർലണ്ടിൽ Housing Assistance Payment പദ്ധതിയിലെ വീടുകളുടെ എണ്ണത്തിൽ 4.3% കുറവ് വീടുകളുടെ എണ്ണം 4.3% കുറഞ്ഞതായി Central Statistics Office (CSO). നലവില്‍ രാജ്യത്തുള്ള HAP വീടുകളുടെ എണ്ണം 58,048 ആണ്.

ഏറ്റവുമധികം HAP വീടുകളുള്ളത് ഡബ്ലിന്‍ നഗരത്തിന്റെ വടക്കന്‍ ഉള്‍പ്രദേശത്താണ്. ഏറ്റവും കുറവുള്ളത് Longford-ലെ Granard പ്രദേശത്തും.

ഡബ്ലിന് പുറത്ത് ഏറ്റവുമധികം HAP വീടുകളുള്ളത് Louth-ലെ Drogheda Urben-ലാണ്.

ദീര്‍ഘകാലത്തേയ്ക്ക് താമസസൗകര്യം വേണ്ട ആളുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ വാടക നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് Housing Assistance Payment അഥവാ HAP. ഓരോരുത്തരുടെയും വരുമാനത്തിനും, കഴിവിനും അനുസരിച്ച് ആഴ്ചയില്‍ HAP rent contribution ആയി ഒരു തുക അതാത് തദ്ദേശസ്ഥാപനത്തില്‍ അടയ്ക്കണം. പകരം തദ്ദേശ സ്ഥാപനം ഓരോ മാസത്തെയും വാടക പണം നേരിട്ട് വീട്ടുടമയക്ക് നല്‍കുന്ന തരത്തിലാണ് പദ്ധതി.

Share this news

Leave a Reply

%d bloggers like this: