Coolock-ൽ വൃദ്ധജനങ്ങൾക്കായി 32 വീടുകൾ നിർമ്മിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ; ചെലവ് 14.5 മില്യൺ

Coolock-ലെ Glin Court Older Persons housing complex-ന്റെ പുനരുജ്ജീകരണം അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. നിലവിലെ ഹൗസിങ് കോംപ്ലക്‌സ് പൊളിച്ചുമാറ്റി, വയോധികര്‍ക്കായി പുതിയ 32 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുക.

പ്രദേശത്ത് നിര്‍മ്മിക്കുന്ന പുതിയ കമ്മ്യൂണിറ്റി സെന്ററും, അടുക്കളയും വഴി Glin Court-ലെ താമസക്കാര്‍ക്കും, മറ്റ് പ്രദേശവാസികള്‍ക്കും ഭക്ഷണവും ലഭ്യമാക്കും. Meals-on-wheels രീതിയിലായിരിക്കും ഇത്.

National Disability Authority’s Buildings for Everyone-ന്റെ നിയമങ്ങള്‍ അനുസരിച്ചാണ് വീടുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിലെ വീടുകള്‍ വീല്‍ ചെയര്‍ കയറ്റാന്‍ സൗകര്യമുള്ളവയുമാണ്.

14.5 മില്യണാണ് പദ്ധതിയുടെ ആകെ ചെലവ്. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നും കണക്കാക്കുന്നു.

Share this news

Leave a Reply

%d bloggers like this: