വടക്കൻ അയർലണ്ടിലെ Lisburn-ൽ ഉണ്ടായ തീപിടിത്തം മനഃപൂർവ്വമായ അപായ ശ്രമമെന്ന് പൊലീസ്

വടക്കന്‍ അയര്‍ലണ്ടിലെ Lisburn-ലുള്ള Lawnmount Crescen പ്രദേശത്തെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തം, മനഃപ്പൂര്‍വ്വം തീകൊളുത്തി ആക്രമിച്ചതാണെന്ന് പൊലീസ്. തീപിടിത്തമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.

മനഃപ്പൂര്‍വ്വം അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് തീ വച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവസമയത്ത് പ്രദേശത്തുണ്ടായ ഒരു വെളുത്ത നിറമുള്ള വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: