അയർലണ്ടിൽ താമസസ്ഥലം കണ്ടെത്താൻ വിഷമിക്കുന്നവർക്കായി മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പ്

അയര്‍ലണ്ടില്‍ താമസസ്ഥലം കണ്ടെത്താൻ വിഷമിക്കുന്നവർക്കായി മലയാളികളുടെ നേതൃത്വത്തില്‍ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ്. ബിസിനസ് എന്ന നിലയ്ക്കല്ലാതെ ഒരു സേവനം എന്ന രീതിയിലാണ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളതെന്നും, ഗ്രൂപ്പിന് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യമോ, ലാഭം നേടാനുള്ള ശ്രമമോ ഇല്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി.

ഗ്രൂപ്പില്‍ താമസ്ഥലം സംബന്ധിച്ചുള്ള മെസേജുകള്‍ ആര്‍ക്കും ഇടാം. താമസ്ഥലം സംബന്ധിച്ചുള്ള മെസേജുകള്‍ മാത്രമാണ് അനുവദനീയം. അതേസമയം ഇവയുടെ വിശ്വാസ്യത സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. താമസസ്ഥലത്തിന്റെ പേരില്‍ വഞ്ചനയുണ്ടായേക്കുമെന്ന കാര്യം ഗ്രൂപ്പിലെ അംഗങ്ങള്‍ ഓര്‍മ്മിക്കണമെന്നും പിന്നണി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/ITT89lNYZj46dqlUVnuZsI

Share this news

Leave a Reply

%d bloggers like this: