കോർക്ക് ബീച്ചിൽ വെള്ളത്തിൽ വീണ് സ്ത്രീ മരിച്ചു; മകനെ രക്ഷപ്പെടുത്തി

കൗണ്ടി കോര്‍ക്കില്‍ സ്ത്രീ വെള്ളത്തില്‍ വീണ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ Cloyne-ലുള്ള Ballycroneen Beach-ലാണ് സംഭവം.

കോസ്റ്റ് ഗാര്‍ഡും, ഗാര്‍ഡയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 30-ലേറെ പ്രായമുള്ള സ്ത്രീയെ ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ഇവരുടെ മകനെ ചെറിയ പരിക്കുകളോടെ പാറക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: