തീപിടിക്കാൻ സാധ്യത; ഈ മോഡൽ Air Fryer ഉപയോഗിക്കരുത്!

ഉപയോഗത്തിനിടെ തീപിടിക്കുന്നത് കാരണം അയര്‍ലണ്ടില്‍ air fryer മോഡല്‍ തിരികെ വിളിക്കുന്നു. ഓണ്‍ലൈന്‍ സ്‌റ്റോറായ Ebay-യില്‍ നിന്നും വാങ്ങുന്ന SilverCrest S-18 Oilless Air Fryer മോഡലാണ് സുരക്ഷാകാരണങ്ങളാല്‍ ഉപയോഗിക്കരുതെന്ന് Competition and Consumer Protection Commission (CCPC) ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Air Fryer-ന്റെ ഈ മോഡല്‍ ഒരുപിടി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നിലവാരമില്ലാത്ത ഫ്യൂസ് ഉപയോഗിച്ചത് കാരണം fryer അമിതമായി ചൂടാകുകയും, തീപിടിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം മോഡലിന്റെ ബാച്ച് നമ്പറോ ബാര്‍കോഡോ വ്യക്തമല്ല.

SilverCrest S-18 Oilless Air Fryer

ഈ മോഡല്‍ ഇനി വാങ്ങരുതെന്നും, വാങ്ങിയവര്‍ ഇനി ഉപയോഗിക്കാതെ ഉപേക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. Ebay-യുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനോ, പുതിയ fryer വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ടോ മറ്റോ ലഭിക്കാനോ സാധ്യതയുണ്ടോ എന്ന് ശ്രമിക്കാമെന്നും CCPC കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: