ബാക്ടീരിയ സാന്നിദ്ധ്യം വർദ്ധിച്ചു; അയർലണ്ടിലെ ഒരുപിടി ബീച്ചുകളിൽ നീന്തൽ നിരോധനം

ഗുണനിലവാരമില്ലാത്ത വെള്ളം, ശക്തമായ മഴ തുടങ്ങിയ കാരണങ്ങളാല്‍ അയര്‍ലണ്ടിലെ ഒരുപിടി ബീച്ചുകളില്‍ നീന്തല്‍ നിരോധിച്ചു. കനത്ത മഴ കാരണം പലയിടത്തും വെള്ളത്തിലെ ബാക്ടീരിയ സാന്നിദ്ധ്യം വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു.

Mayo, Kerry കൗണ്ടികളിലെ ബീച്ചുകളാണ് പ്രധാനമായും നീന്തല്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുള്ളത്. Mayo-യില്‍ 15-ഉം, Kerry-യില്‍ 10-ഉം ബീച്ചുകളില്‍ നിരോധനമുണ്ട്. പ്രശസ്തമായ Keem Bay (Achill), Waterville, Ballybunion എന്നീ ബീച്ചുകളും ഇതില്‍ പെടും.

ഇവയ്ക്ക് പുറമെ ഡബ്ലിന്‍, ഗോള്‍വേ, ക്ലെയര്‍, ഡോണഗല്‍, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലെ ചില ബീച്ചുകളിലും ഏതാനും ദിവസത്തേയ്ക്ക് നിരോധനമുണ്ട്.

രാജ്യത്തെ ഏതെല്ലാം ബീച്ചുകളില്‍ നിരോധനങ്ങളുണ്ടെന്നും, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും സംബന്ധിച്ച് കൂടുതലറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://www.beaches.ie/

Share this news

Leave a Reply

%d bloggers like this: