പണം നൽകി കുട്ടിയോട് ലൈംഗികദൃശ്യങ്ങൾ ആവശ്യപ്പെട്ടു; അവതാരകനെ സസ്‌പെൻഡ് ചെയ്ത് ബിബിസി

പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് പണം നല്‍കി ലൈംഗികദൃശ്യങ്ങള്‍ കൈക്കലാക്കാന്‍ നോക്കിയ അവതാരകനെ സസ്‌പെന്‍ഡ് ചെയ്ത് യു.കെയിലെ ഔദ്യോഗിക ചാനലായ ബിബിസി. അതേസമയം ഈ അവതാരകന്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മെയ് 19-നാണ് അവതാരകന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് പണം നല്‍കി ലൈംഗികദൃശ്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി, കുട്ടിയുടെ അമ്മ ബിബിസിക്ക് പരാതി കൊടുക്കുന്നത്. എന്നാല്‍ ഇതിന് ശേഷവും പ്രസ്തുത അവതാരകന്‍ ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നത് തുടര്‍ന്നതോടെയാണ് അമ്മ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. 35,000 പൗണ്ടാണ് ഇയാള്‍ 17 വയസ് പ്രായമുള്ള കുട്ടിക്ക് നല്‍കിയത്.

പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തുമെന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി ഉറപ്പ് നല്‍കിയതായി ബ്രിട്ടിഷ് കള്‍ച്ചറല്‍ സെക്രട്ടറി ലൂസി ഫ്രെയ്‌സര്‍ പറഞ്ഞു. ബിബിസിക്ക് പുറമെ ഔദ്യോഗികമായ അന്വേഷണവും നടക്കും.

അതേസമയം വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ആളുകള്‍ തങ്ങളുടെ പല അവതാരകരെയും ഇന്റര്‍നെറ്റില്‍ മോശക്കാരാക്കി ചിത്രീകരിച്ചതിനെ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി അപലപിച്ചു.

The Sun പത്രമാണ് അവതാരകനെതിരായ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

Share this news

Leave a Reply

%d bloggers like this: