Rosslare-ൽ 11.4 മില്യൺ യൂറോയുടെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

വെക്‌സ്‌ഫോര്‍ഡിലെ Rosslare തുറമുഖത്ത് 11.4 മില്യണ്‍ യൂറോയുടെ മയക്കുമരുന്നായ കൊക്കെയ്‌നുമായി രണ്ട് പേര്‍ അറസ്റ്റില്‍. അയര്‍ലണ്ടിലെ പ്രധാന തുറമുഖമായ Rosslare Europort Harbour വഴി വിവിധ രാജ്യങ്ങളിലേയ്ക്ക് ചരക്കുനീക്കം നടക്കുന്നുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് റവന്യൂ കസ്റ്റംസ് ഓഫിസര്‍മാര്‍ കുതിരകളെ കയറ്റിവന്ന കണ്ടെയിനര്‍ പരിശോധിച്ചതില്‍ നിന്നും 163 കിലോഗ്രാം വരുന്ന കൊക്കെയിന്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഗാര്‍ഡ എത്തി 20-ലും, 30-ലും അധികം പ്രായമുള്ള രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു.

പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. സംഭവത്തില്‍ തുടരന്വേഷണം നടക്കുമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: