അനുവദനീയമായതിലും അധികം പുകയില; ഇ-സിഗരറ്റുകൾ ഉപയോഗിക്കരുത്

നിയമപരമായി അനുവദിച്ചതിലും അധികം നിക്കോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അയര്‍ലണ്ടില്‍ രണ്ട് തരം ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുതെന്ന് ആരോഗ്യ മുന്നറിയിപ്പ്.

Mc Kesse Blue & Razz Ice MK Bar 7000 Disposable, Mc Kesse Green Apple MK Bar 7000 Disposable എന്നീ ഇ-സിഗരറ്റുകള്‍ അഥവാ വേപ്പറുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ രണ്ട് ഉല്‍പ്പന്നങ്ങളുടെയും എക്‌സ്പയറി ഡേറ്റ് 2023 ഡിസംബര്‍ 3 ആണ്.

പാക്കില്‍ 20 mg/ml എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും, HSE പരിശോധനയില്‍ 28.9 mg/ml വരെ നിക്കോട്ടിന്‍ ഇവയില്‍ കണ്ടെത്തിയതായി HSE അറിയിച്ചു.

ഇവ വാങ്ങിയ ആളുകളോട് ഉപയോഗിക്കരുതെന്നും, വാങ്ങിയ കടയില്‍ തന്നെ തിരികെ കൊണ്ടുകൊടുക്കണമെന്നും HSE പറഞ്ഞു. കടകളില്‍ ഇനി ഇവ വില്‍ക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: