മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി കാർ യൂറോപ്യൻ വിപണയിലേക്ക്; വില അറിയണ്ടേ?

പ്രശസ്ത ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി യൂറോപ്പില്‍ അവതരിപ്പിക്കുന്നു. Maruti Suzuki eVX എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി നിലവില്‍ യൂറോപ്പിലെ റോഡുകളില്‍ ടെസ്റ്റ് ചെയ്തുവരികയാണ്. ചൂട് അധികമായ തെക്കന്‍ യൂറോപ്പിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. അമിതമായ ചൂടില്‍ ബാറ്ററിയുടെ പ്രവര്‍ത്തനവും, റേഞ്ചുമെല്ലാം മനസിലാക്കാന്‍ ഇത് സഹായിക്കും.

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോസ് ചില പത്രപ്രവര്‍ത്തകര്‍ രഹസ്യമായി പകര്‍ത്തി പുറത്തുവിട്ടിട്ടുണ്ട്.

കോംപാക്റ്റ് എസ്‌യുവി ഇനത്തില്‍ പെട്ട വാഹനത്തിന് മാരുതിയുടെ പ്രശസ്തമായ എസ് ക്രോസ് മോഡലുമായി വലിപ്പം അടക്കമുള്ള കാര്യങ്ങളില്‍ വളരെ സാമ്യമുണ്ട്. അതേസമയം നൂതനമായ സ്റ്റൈലിഷ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

വാഹനത്തിന് അകത്തെ ഫീച്ചറുകളെപ്പറ്റി കൃത്യം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഡിജിറ്റല്‍ സാങ്കേതികവിദ്യ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഡാഷ്‌ബോര്‍ഡില്‍ രണ്ട് വലിയ സ്‌ക്രീനുകള്‍ ഉണ്ട്. ഒന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റിന് വേണ്ടിയുള്ളതുമാകും.

ബാറ്ററി പവര്‍ കൃത്യമായി അറിയില്ലെങ്കിലും കമ്പനി നേരത്തെ അവതരിപ്പിച്ച കണ്‍സപ്റ്റ് മോഡലില്‍ 60 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കിയിരുന്നത്. ഒറ്റ ചാര്‍ജ്ജിങ്ങില്‍ 500 കിലോമീറ്ററിലധികം റേഞ്ചും പ്രതീക്ഷിക്കുന്നു.

2024-ലാണ് Maruti Suzuki eVX യൂറോപ്യന്‍ വിപണിയിലെത്തുക. ഇന്ത്യയില്‍ 2025-ഓടെയേ eVX വില്‍പ്പനയ്‌ക്കെത്തൂ.

Emotional Versatile Cruiser എന്നും അറിയപ്പെടുന്ന വാഹനത്തിന് 28,000 യൂറോ അഥവാ 25 ലക്ഷം രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: