ആവേശകരമായ ഡബ്ലിൻ പ്രീമിയർ ലീഗ് കൊട്ടിക്കലാശം ഇന്ന്

SANDYFORD STRIKERS ആതിഥ്യമരുളുന്ന ഒന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന പാദ മത്സരങ്ങളും ഫൈനലും ഇന്ന് നടക്കും. ജൂലൈ 23-നു നടന്ന 9 ടീമുകൾ പങ്കെടുത്ത ഒന്നാം പാദ മത്സരത്തിൽ AMC ടീം ഫൈനലിൽ എത്തിയിരുന്നു.

ജൂലൈ 29 ശനിയാഴ്ച നടക്കുന്ന രണ്ടാം പാദ മത്സരത്തിലും ഡബ്ലിനിലേയും വിവിധ കൗണ്ടികളിലെയും ഉൾപ്പെടെ ശക്തരായ 9 ടീമുകൾ ഏറ്റുമുട്ടും . Shankhil-ഷാങ്ഹാന ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത് . വൈകിട്ട് 6 മണിക്ക് ഫൈനൽ മത്സരം അരങ്ങേറും . ഒന്നാം സ്ഥാനക്കാർക്ക് 501 യൂറോയും ട്രോഫിയും , രണ്ടാം സ്ഥാനക്കാർക്ക് 301 യൂറോയും ട്രോഫിയും ആണ് സമ്മാനത്തുക . അയർലൻഡിലെ പ്രശസ്തരായ എഡ്യൂക്കേഷൻ കൺസൾട്ടൻസിയായ JUST RIGHT OVERSEAS STUDY LIMITED ഉം INGREDIENTS ASIAN STORE മാണ് മുഖ്യ സ്‌പോൺസർമാർ. മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: