‘ശ്രാവണം-23’ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ആഗസ്റ്റ് 26-ന്

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി ആഗസ്റ്റ് 26 ന് സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി അസോസിയേഷന്റെ നേതൃത്വത്തിൽ ‘എൻറെ മലയാളം’ ഒരുക്കുന്ന ടാലൻറ് കോമ്പറ്റീഷൻ ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തപ്പെടുന്നതാണ്. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കവിത പാരായണം, മലയാളം പ്രസംഗം, നാടൻപാട്ട്, നാടോടി നൃത്തം, ചിത്രരചന, പ്രച്ഛന്നവേഷം തുടങ്ങിയ നിരവധി മത്സരങ്ങൾ അന്നേദിവസം സംഘടിപ്പിക്കുന്നതാണ്. ഓഗസ്റ്റ് രണ്ടാം വാരത്തിൽ ക്യാരംസ് , ചെസ്, ചീട്ടുകളി മുതലായ മത്സരങ്ങളും സംഘടിപ്പിക്കുന്നു. വിജയികളാകുന്നവർക്ക് ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

ആഗസ്റ്റ് 26ലെ ഓണാഘോഷ പരിപാടിയിൽ അത്തപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്.

വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: