ശബ്ദം കാരണം ശല്യം; ഡബ്ലിൻ എയർപോർട്ടിലെ രാത്രി സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവ്

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ രാത്രി വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് Fingal County Council. പുതുതായി തുറന്ന നോര്‍ത്ത് റണ്‍വേയിലെ രാത്രിയിലുള്ള വിമാനസര്‍വീസുകളുടെ ശബ്ദം വലിയ ശല്യമാണെന്ന് പ്രദേശവാസികള്‍ പരാതിയുയര്‍ത്തിയതിനെ തുടര്‍ന്നാണിത്. ഒപ്പം നേരത്തെ അനുമതി നല്‍കിയതിലുമധികം വിമാനങ്ങള്‍ രാത്രിയില്‍ സര്‍വീസ് നടത്തുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

രാത്രി 11 മണി മുതല്‍ രാവിലെ 7 വരെ 65 സര്‍വീസുകള്‍ മാത്രമേ നടത്താവൂ എന്ന് എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ Daa-യോടെ കൗണ്‍സില്‍ ഉത്തരവിട്ടു. ആറ് ആഴ്ചയ്ക്കകം ഇത് നടപ്പിലാക്കണമെന്നാണ് ഉത്തരവ്. അന്വേഷണത്തിന് ചെലവായ 350 യൂറോ കൗണ്‍സിലില്‍ അടയ്ക്കാനും ഉത്തരവില്‍ പറയുന്നു.

വേനല്‍ക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ രാത്രി സര്‍വീസുകള്‍ Daa ആരംഭിച്ചത്. നോര്‍ത്ത് റണ്‍വേ തുറക്കുന്നതിന് മുമ്പ് നടത്തിയിരുന്ന സര്‍വീസുകളെക്കാള്‍ കുറവ് മാത്രമേ ഇനി നടത്താന്‍ സാധിക്കൂ.

നടപടിയില്‍ നിരാശ പ്രകടിച്ച Daa മേധാവി Kenny Jacobs, ശബ്ദം കുറയ്ക്കാനായി എയര്‍പോര്‍ട്ടില്‍ പുതിയ noise quota system ആവശ്യമാണെന്നും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: