ഈ അവധിക്കാലം വാട്ടർഫോർഡിലെ മനോഹരമായ ഡബിൾ ഡെക്കർ ബസിൽ ചെലവഴിച്ചാലോ?

വാട്ടര്‍ഫോര്‍ഡിലെ Tramaore-ല്‍ കണ്ണഞ്ചിപ്പിക്കുന്ന Tramore Eco ഡബിള്‍ ഡെക്കര്‍ ബസ് സഞ്ചാരികളെ കാത്തിരിക്കുന്നു. അവധിക്കാലം ചെലവഴിക്കാനായി സൗകര്യപ്രദമായ മാറ്റങ്ങള്‍ വരുത്തിയ ‘Dervla Decker’ എന്ന ഡബിള്‍ ഡെക്കര്‍ ബസാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്.

രണ്ട് ബെഡ്‌റൂമുകളും, അഞ്ച് ബെഡ്ഡുകളുമുള്ള ലക്ഷ്വറി ബസില്‍ ഒരേസമയം ആറ് പേര്‍ക്കാണ് താമസിക്കാന്‍ സാധിക്കുക. ജനലിലൂടെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുകയുമാകാം.

ഗ്യാലറി കിച്ചണ്‍, ഓവന്‍, സിങ്ക്, ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങളും ബസിനകത്തുണ്ട്. ഇവയ്ക്ക് പുറമെ ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍, നെരിപ്പോട്, ഫര്‍ണ്ണിച്ചര്‍, പാര്‍ക്കിങ് സ്‌പേസ് എന്നിവയുമുണ്ട്.

King Kong Company band സ്ഥാപകാംഗമായ Mark Graham ആണ് പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കളുപയോഗിച്ച് ബസിനെ അടിമുടി മാറ്റിയെടുത്തത്. ബസിന് സാധാരണ ഉണ്ടാകുന്ന ഓവര്‍ഹെഡ് ലൈറ്റിങ്, മുകളിലെ ഡെക്കിലേയ്ക്ക് കയറാനുള്ള സ്‌റ്റെയര്‍വേ, സ്‌റ്റോപ്പ് സൈന്‍, ബെല്‍ എന്നിവയെല്ലാം അവധിക്കാലം ചെലവഴിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകും.

Share this news

Leave a Reply

%d bloggers like this: