കോർക്കിൽ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നവർ 6,300; ടെസ്റ്റ് നടക്കുക 2024-ൽ

കോര്‍ക്കില്‍ മാത്രം നിലവില്‍ 6,300-ലധികം പേര്‍ ഡ്രൈവിങ് ടെസറ്റിന് കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. പ്രദേശത്തെ Wilton-ലുള്ള Sarsfield Road-ല്‍ ടെസ്റ്റിനുള്ള കാത്തിരിപ്പ് സമയം 38 ആഴ്ചയും, Ballincollig-ല്‍ 12 ആഴ്ചയും ആണെന്നും Road Safety Authority (RSA)-യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ അവസാനം വരെ 2,000 പേര്‍ ഡ്രൈവിങ് തിയറി ടെസ്റ്റിനായി ബുക്ക് ചെയ്തിട്ടുമുണ്ട്.

അതേസമയം അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗതമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ Donnchadh O Laoghaire ആവശ്യപ്പെട്ടു. ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ അതുവരെ പൊതുഗതാഗതം മാത്രം ഉപയോഗിക്കുക എന്നത് എപ്പോഴും പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പലര്‍ക്കും ടെസ്റ്റിന് പങ്കെടുക്കാന്‍ സാധിക്കുക 2024-ല്‍ മാത്രമായിരിക്കും. പുതിയ ഡ്രൈവിങ് ടെസ്റ്റര്‍മാരെ നിയമിക്കാന്‍ RSA-യ്ക്ക് സാധിക്കാത്തതാണ് ടെസ്റ്റുകള്‍ നീളാന്‍ കാരണം. മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കണമെന്ന് RSA, ഗതാഗതവകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: