ഡബ്ലിനിൽ വീടുകൾക്ക് വില കുറഞ്ഞു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്ന സ്ഥലം ഏത്?

ഡബ്ലിന് പുറത്ത് വീടുകളുടെ വിലയിൽ വീണ്ടും വര്‍ദ്ധന. ഡബ്ലിന് പുറത്തെ പ്രദേശങ്ങളിൽ ജൂൺ വരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ വീടുകളുടെ വിലയില്‍ 4.5% വര്‍ദ്ധനവ് ഉണ്ടായതായി Central Statistics Office (CSO)-ന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം Residential Property Price Index (RPPI) പ്രകാരം ഡബ്ലിനില്‍ ഭലവനവില 0.9% കുറയുകയണ് ചെയ്തത്. വീടുകള്‍ക്ക് 1.1% വിലക്കുറവും അപ്പാര്‍ട്ട്മെന്‍റ്കള്‍ക്ക് 0.2% വിലയിടിവുമാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്താകെയുള്ള കണക്കെടുക്കുമ്പോൾ ഒരു വര്‍ഷത്തിനുള്ളില്‍ വീടുകള്‍ക്ക് 2.2% ആണ് വിലവര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ജൂൺ വരെയുള്ള 12 മാസത്തിനിടയില്‍ അയർലണ്ടിൽ ഒരു വീട് വാങ്ങുന്നതിനായുള്ള ശരാശരി വില ഏകദേശം 318,000 യൂറോയാണ്.  ഒരു വർഷത്തിനിടെ വീടിന് ഏറ്റവും കുറഞ്ഞ ശരാശരി നിരക്ക് രേഖപ്പെടുത്തിയത് Leitrim-ലും Longford-ലും (160,000 യൂറോ) ആണ്. Dun Laoghaire-Rathdown (630,000യൂറോ) മേഖലയിലാണ് ഏറ്റവും കൂടിയ ശരാശരി വിൽപ്പനത്തുക രേഖപ്പെടുത്തിയിരിക്കുന്നത്.

ഡബ്ലിൻ സിറ്റിയിൽ ഭവനവില 3.8% കുറഞ്ഞപ്പോൾ, സൗത്ത്ഡബ്ലിനില്‍ 2.8% വില കൂടി. എന്നാല്‍ ഡബ്ലിന്‍ സിറ്റിയില്‍ വിലവര്‍ധനവ് ഏകദേശം കുറവായാണ് കാണിക്കുന്നത്. ഡബ്ലിന്റെ പുറത്ത് വീടുകളുടെ വിലയില്‍ 4.7 ശതമാനവും, അപ്പാര്‍ട്ട്മെന്‍റ്കളുടെ വില 2.3 ശതമാനവുമാണ് വര്‍ദ്ധിച്ചത്.

ഡബ്ലിന് പുറത്ത് അയര്‍ലണ്ടിലെ സൗത്ത് ഈസ്റ്റ് മേഖലയായ Carlow, Kilkenny, Waterford, Wexford എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍  വിലവര്‍ദ്ധന ഉണ്ടായിട്ടുള്ളത് (5.5%). നേരെ മറിച്ച് അയര്‍ലണ്ടിന്റെ അതിര്‍ത്തി മേഖലയായ Cavan, Donegal, Leitrim, Monaghan, Sligo തുടങ്ങിയ സ്ഥലങ്ങളിലാണ് കുറഞ്ഞ നിരക്കിൽ ഭവനവില വർദ്ധിച്ചത് (3%).

രാജ്യത്ത് ഏറ്റവുമുയര്‍ന്ന വിലയ്ക്ക് വീടുകള്‍ വിറ്റുപോയ പ്രദേശത്തെ എയര്‍കോഡ് A94 Blackrock ആണ് (ശരാശരി വില 735,000 യൂറോ). അതേസമയം ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീടുകള്‍ വിറ്റ പ്രദേശം F35 Ballyhaunsi ആണ്. 127,500 ആണ് ഇവിടുത്തെ ശരാശരി ഭവനവില.

Share this news

Leave a Reply

%d bloggers like this: