അയർലണ്ടിൽ ലീവിങ്, ജൂനിയർ സെർട്ട് റിസൽട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ചിക്കൻ വിഭവവുമായി റസ്റ്ററന്റ്

അയര്‍ലണ്ടില്‍ പെരി-പെരി ഗ്രില്‍ഡ് ചിക്കന് പേരുകേട്ട റസ്റ്ററന്റ് ശൃംഖലയായ Nando’s, ലീവിങ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് റിസല്‍ട്ട് നോക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണ വാഗ്ദാനവുമായി രംഗത്ത്. ഓഗസ്റ്റ് 25-ന് റിസല്‍ട്ട് നോക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, തോറ്റവരോ, ജയിച്ചവരോ എന്നത് പരിഗണിക്കാതെ സ്റ്റാര്‍ട്ടറോ, ക്വാര്‍ട്ടര്‍ ചിക്കനോ തങ്ങളുടെ റസ്റ്ററന്റുകളില്‍ നിന്നും സൗജന്യമായി നല്‍കുമെന്നാണ് Nando’s അറിയിച്ചിരിക്കുന്നത്.

സൗജന്യം ലഭിക്കാനായി റസ്റ്ററന്റിലെത്തി റിസല്‍ട്ട് സ്ലിപ്പ് കാണിച്ചാല്‍ മതി. രാജ്യമെമ്പാടുമുള്ള Nando’s റസ്റ്ററന്റുകളില്‍ റിസല്‍ട്ട് ദിവസം ഈ സൗജന്യമുണ്ടാകും.

അപ്പോള്‍ റിസല്‍ട്ടിനൊപ്പം ഇരട്ടി സന്തോഷവുമായി ആഘോഷം തുടങ്ങാമല്ലേ…?

Share this news

Leave a Reply

%d bloggers like this: