തിരക്കേറുന്ന ക്രിസ്മസ് കാലത്തിന് മുമ്പായി അയര്‍ലണ്ടില്‍ 340 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Aldi. നിലവില്‍ Aldi-യുടെ അയര്‍ലണ്ടിലെ 160 സ്‌റ്റോറുകളിലായി 4,650 പേര്‍ ജോലി ചെയ്യുന്നുണ്ട്. Adamstown, Cabra, Ballyhaunis, Athenry, Kanturk എന്നിവിടങ്ങളില്‍ ഈ വര്‍ഷം പുതിയ സ്റ്റോറുകളും കമ്പനി തുറന്നിരുന്നു.
ഡബ്ലിനില്‍ 79, കോര്‍ക്കില്‍ 72, മേയോയില്‍ 25, ഗോള്‍വേയില്‍ 22, കെറിയില്‍ 77, കില്‍ഡെയറില്‍ 15 എന്നിങ്ങനെയാണ് ജോലി ഒഴിവുകള്‍ ഉള്ളത്. നിലവിലെ സ്‌റ്റോറുകളിലേയ്ക്കും, പുതിയ സ്‌റ്റോറുകളിലേയ്ക്കുമായി നിലവില്‍ റിക്രൂട്ട്‌മെന്റ് നടന്നുവരികയാണ്.
താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം: https://www.aldirecruitment.ie/