എന്ത് ഭക്ഷണസാധനവും ഫ്രിഡ്ജിൽ വയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിക്കൂ…

പച്ചക്കറികള്‍, പഴങ്ങള്‍, മീന്‍, മുട്ട, ഇറച്ചി, പാലും പാലുല്‍പ്പന്നങ്ങളും, മിച്ചമുള്ള ഭക്ഷണം തുടങ്ങി എല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന സ്വഭാവമുള്ളവരാണ് നമ്മള്‍. എന്നാല്‍ ഇതുപോലെ കയ്യില്‍ കിട്ടുന്നതെന്തും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല, അതായത് ഫ്രിഡ്ജില്‍ വച്ചാല്‍ കേടായി പോകുന്ന ഭക്ഷണസാധനങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഉള്ളി

ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പെട്ടെന്ന് കേടാവാന്‍ കാരണമാകും, എന്നാല്‍ തൊലി കളഞ്ഞ ഉള്ളി ആണെങ്കില്‍ അത് എയര്‍-ടൈറ്റ് ചെയ്ത പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ വയ്ക്കാം.

തക്കാളി

എല്ലാവര്‍ക്കും ഉള്ള മറ്റൊരു തെറ്റ്ധാരണയാണ് തക്കാളി ഫ്രിഡ്ജില്‍ വച്ചാല്‍ കേടാവില്ല എന്ന്, എന്നാല്‍ തക്കാളി പുറത്ത് വെച്ചാല്‍ കേടാവുന്നതിലും എളുപ്പം ഫ്രിഡ്ജില്‍ വച്ചാല്‍ കേടാവും, എന്നാല്‍ സിപ്പ്-ലോക്ക് ബാഗുകളിലോ എയര്‍-ടൈറ്റ് പാത്രങ്ങളിലോ ആക്കി നമുക്കവ ഫ്രിഡ്ജില്‍ വയ്ക്കാം.

നട്ട്സ്/ ഡ്രൈ ഫ്രൂട്ട്സ്

ബദാം, അണ്ടിപ്പരിപ്പ്, കിസ്മിസ്, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സോ, നട്ട്സോ ഫ്രിഡ്ജില്‍ വെക്കേണ്ട കാര്യമില്ല, നല്ല എയര്‍-ടൈറ്റ് ഉള്ള പാത്രത്തിലാക്കി അടച്ച് വയ്ക്കുന്നതാണ് ഉത്തമം.

ഉരുളക്കിഴങ്ങ്

തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് കഴുകി നമുക്ക് ഫ്രിഡ്ജില്‍ വയ്ക്കാം.               എന്നാല്‍ തൊലി കളയാത്തവ ഫ്രിഡ്ജില്‍ വയ്ക്കേണ്ട ആവിശ്യമില്ല.

എണ്ണകള്‍

വെളിച്ചെണ്ണ, ഒലിവ് ഓയില്‍, വെജിറ്റബിള്‍ ഓയില്‍ തുടങ്ങി പാചകത്തിന് നമ്മള്‍ ഉപയോഗിക്കുന്ന എണ്ണകള്‍ ഒന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. എന്നാല്‍ നെയ്യ്, വെണ്ണ, ചീസ് പോലുള്ളവ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം.

ബ്രെഡ്

ബ്രെഡ് കഴിയുന്നതും ഫ്രിഡ്ജില്‍ വയ്ക്കാതെ സൂക്ഷിക്കുന്നതാണ് ഉത്തമം. ഫ്രിഡ്ജില്‍ വച്ചാല്‍ ഇവയ്ക്ക് ബലം വയ്ക്കുകയും രുചി കുറയുകയും ചെയ്യുന്നു. ബ്രെഡ് എപ്പോഴും മുറിയുടെ താപനിലയില്‍ സൂക്ഷിക്കുകയും തീയതി കഴിഞ്ഞാല്‍ ഉടന്‍ ഉപേക്ഷിക്കുകയും ചെയ്യണം.

Share this news

Leave a Reply

%d bloggers like this: