ക്ലയര്‍ / എന്നീസ്സ് : രജിസ്‌ട്രേഡ് ചാരിറ്റബിള്‍ സംഘടനയായ ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന ഓണാഘോഷം2023 സെപ്തംബര്‍ മൂന്ന് ഞായറാഴ്ച സെന്റ് ഫ്‌ലാനന്‍സ്സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നതാണ്.
ഞായറാഴ്ച രാവിലെ (സെപ്റ്റംബര്‍ 3ന്) പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മാവേലി മന്നന്റെ വരവോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കില്ലലൂ ബിഷപ്പ് ഫിന്‍ടെന്‍ മോനാഹന്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും.
അത്തപ്പൂകളം, തിരുവാതിര, വഞ്ചി പാട്ട്, സിനിമാറ്റിക്ക് ഡാന്‍സ്, ഗെയിംസ്, വടംവലി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
വടംവലി മത്സരത്തില്‍ വിജയികളാകുന്ന സ്ത്രീ / പുരുഷ ടീമുകള്‍ക്ക് റവ. ഫാ. ജോയി ഞാറകാട്ട് വേലി ഏര്‍റോളിംഗ് ട്രോഫികളും, ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.
കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ടിക്കറ്റ് മുഖേന ഈ ഓണാഘോഷത്തിന്റെ ഭാഗമാകാമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനീഷ് –
0892724570
നിതിന്‍- 0892738983
ജെസ്റ്റിന്‍ – 0870697949
ടിജോ ചാക്കോ – 0892544626
ടിജോ സ്‌കറിയ – 0894409499
ജോമോന്‍- 0894461284
വിഷ്ണു – 0894151595
വാര്‍ത്ത- വിഷ്ണു ചിറയില്‍ ബാബു
