സ്ലൈഗോ :ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം സെപ്‌റ്റംബർ രണ്ടിന് മാനർഹാമിൽട്ടണിലെ ബീപാർക്കിൽ നടക്കും .
രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പബ്ലിക് റിലേഷൻസ് ഓഫീസർ ആൽബർട്ട് കുര്യാക്കോസ് അറിയിച്ചു .
ആറു കരകൾ തമ്മിൽ നടക്കുന്ന പുരുഷന്മാരുടെ വടം വലിയാണ് ഇത്തവണത്തെ ഹൈലൈറ്റ്, അതോടൊപ്പം വനിതകളുടെ രണ്ടു ടീമും മാറ്റുരക്കുന്നു.
ഓണത്തിന്റെ തനതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ ഓണാഘോഷത്തിന്റെ വിജയത്തിനായി 40 അംഗ കമ്മിറ്റി പ്രസിഡന്റ് ഡോ .വിമലാ ശർമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. പ്രമുഖ നളപാചകവിദഗ്ദൻ മാർട്ടിൻ വർഗീസാണ് ഇത്തവണ സദ്യ തയാറാക്കുന്നത് .
വാർത്ത: ആൽബർട്ട് കുര്യാക്കോസ്
പബ്ലിക് റിലേഷൻസ് ഓഫീസർ