വമ്പൻ കുതിപ്പ് നടത്തി അയർലണ്ടിലെ കാർ വിപണി; ഏറ്റവുമധികം വിൽക്കുന്ന കാർ ഏതെന്നറിയാമോ?

അയർലണ്ടിലെ കാര്‍ വിപണിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ നടന്ന വില്‍പ്പനയേക്കാള്‍ രണ്ട് പുത്തന്‍ ലംബോര്‍ഗിനി അടക്കം 18.3 ശതമാനം അധിക വില്‍പ്പന ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തി. ഈ വര്‍ഷം ഓഗസ്റ്റില്‍ 8,154 കാറുകൾ വില്‍പ്പന നടത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 8,131 ആണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ്റ്റ് മാസത്തെ വില്‍പ്പനയില്‍ വളരെ ചെറിയ മാറ്റമേ രണ്ട് വര്‍ഷങ്ങളിലും ഉള്ളുവെങ്കിലും 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ വിറ്റ് പോയത് 112,729 പാസ്സഞ്ചര്‍ കാറുകളാണ്. 2022 ജനുവരി മുതൽ ഓഗസ്റ്റ് വരെ 95,269 കാറുകള്‍ മാത്രമേ വിറ്റ് പോയിരുന്നുള്ളൂ.

ഇലക്ട്രിക്ക് കാര്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60% അധിക വില്‍പ്പനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഈ മാസം 20,218 ഇ.വി കാറുകള്‍ വിറ്റ് പോയപ്പോള്‍ ഇക്കഴിഞ്ഞ ജൂലൈയെക്കാള്‍ 18% അധികം വില്‍പ്പനയാണ് ഓഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്ലഗ്-ഇന്‍-ഹൈബ്രിഡ് കാറുകളില്‍ 8.3% വില്‍പ്പന ഉണ്ടായപ്പോള്‍ റെഗുലര്‍ ഹൈബ്രിഡ് കാറുകളില്‍ 19% വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്.

എങ്കിലും ജനങ്ങള്‍ ഇപ്പോഴും കൂടുതലായി തിരഞ്ഞെടുക്കുന്നത് പെട്രോള്‍ വാഹനങ്ങള്‍ തന്നെയാണ്. 31% വില്‍പ്പന പെട്രോള്‍ വാഹനങ്ങളിലും 22.3% വില്‍പ്പന ഡീസല്‍ എഞ്ചിന്‍ കാറുകളിലും രേഖപ്പെടുത്തി.

ഫോക്സ് വാഗണ്‍ ഐഡി.4 ആണ് വിപണിയില്‍ ഏറ്റവും അധികം വിറ്റ് പോകുന്ന ഇലക്ട്രിക്ക് കാര്‍. ഈ മോഡലിന്റെ 2,756 കാറുകളാണ് ഐറിഷ് മാര്‍ക്കറ്റില്‍ ഈ വര്‍ഷം വിറ്റ് പോയിരിക്കുന്നത്. തൊട്ട് പിന്നാലെ ടെസ്ലയുടെ Y മോഡല്‍ (1,715,) ഹ്യൂണ്ടായിയുടെ Ioniq-5 (1,226), സ്കോഡയുടെ Enyaq (1,152) എന്നിവയും വിറ്റ് പോയിട്ടുണ്ട്.

ഇതിനിടെ The Society of the Irish Motor Industry(SIMI) ഇ.വി കാറുകള്‍ ഉപയോഗിക്കുന്നവരുടെ ഇന്‍സെന്റീവുകള്‍ വര്‍ദ്ധിപ്പിക്കാനും, ചാര്‍ജിംഗ് സൌകര്യങ്ങൾ വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ തുക വകയിരുത്താനും നടത്തുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വന്നാൽ ഇ.വി വിപണിയിൽ വൻ കുതിപ്പ് തന്നെ പ്രതീക്ഷിക്കാം.

15,609 എണ്ണം വിറ്റുപോയ ടൊയോട്ട ബ്രാന്‍റിന്‍റെ കാര്‍ ആണ് അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വിൽപ്പന നടക്കുന്ന കാർ. ഫോക്സ് വാഗണ്‍ (12,527), ഹ്യൂണ്ടായ് (11,426) സ്കോഡ (9,559) എന്നിവയാണ് തൊട്ടുപിന്നാലെ.

ഹ്യൂണ്ടായ് Tuscon ആണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന കാര്‍ (5,141), പിന്നാലെ കിയയുടെ Sportage (3,371) ടൊയോട്ടയുടെ Corolla (2,973) എന്നിവയും ബെസ്റ്റ് സെല്ലിംഗ് കാറുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

പ്രീമിയം കാറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്നത്‌ Audi ആണ്(4,867). പിന്നാലെ BMW(4,214) Mercedes-Benz(2,669) Lamborghibi(2) Bentley(2) Ferrari(1)  എന്നിവയുടെ വില്‍പ്പനയും നടന്നു.

കോവിഡ് കാരണമുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറിയ കാര്‍ റെന്റല്‍ മാർക്കറ്റിലും വലിയ നേട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

വാണിജ്യ വാഹനങ്ങളുടെ കാര്യത്തിലും ഈ ഉയര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. വാനുകളുടെ വില്‍പ്പനയില്‍ 32% (25,207) വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ട്രക്കുകളുടെ വില്‍പ്പനയിൽ 30% വര്‍ദ്ധനവും ഈ വർഷം രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: