ലീവിങ് സെർട്ടിൽ മലയാളിയായ രോഹിത് ഉണ്ണികൃഷ്ണൻ 625 മാർക്കോടെ സ്‌കൂൾ ടോപ്പർ

അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം നേടി മലയാളി വിദ്യാര്‍ത്ഥി. ഡബ്ലിനിലെ ഉണ്ണികൃഷ്ണന്‍- സുചിത്ര ദമ്പതികളുടെ മകനായ രോഹിത് ഉണ്ണികൃഷ്ണനാണ് ഇത്തവണത്തെ ലീവിങ് സെര്‍ട്ടില്‍ 8 H1,1 H2 ഗ്രേഡുകളോടെ 625 മാര്‍ക്ക് നേടി സ്‌കൂളില്‍ ഒന്നാമനായത്.

ഡബ്ലിനിലെ Ardscoil Rís, Griffith Avenue സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ രോഹിത്, കോളജ് വിദ്യാഭ്യാസത്തിനായി ഡബ്ലിനിലെ UCD-യില്‍ Actuarial & Financial Studies-ന് ചേരാനിരിക്കുകയാണ്.

നേരത്തെ രോഹിത്തിന്റെ ജ്യേഷ്ഠനായ കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍ 2019-ലെ ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ 625 മാര്‍ക്കോടെ ഉന്നതവിജയം നേടിയിരുന്നു.

Derreen Construction-ല്‍ സീനിയര്‍ മാനേജറാണ് രോഹിത്തിന്റെ പിതാവായ ഉണ്ണികൃഷ്ണന്‍. അമ്മ സുചിത്ര, Version 1 കമ്പനിയില്‍ പ്രോജക്ട് മാനേജറായി ജോലി ചെയ്തുവരുന്നു. തിരുവന്തപുരം സ്വദേശികളാണ് കുടുംബം.

രോഹിത്തിന് ‘റോസ് മലയാള’ത്തിന്റെ അഭിനന്ദനങ്ങള്‍.

Share this news

Leave a Reply

%d bloggers like this: