അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് എക്‌സാമിനേഷന്‍ 2023-ല്‍ H1 ഗ്രേഡ് നേടിയ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ചടങ്ങില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായ അഖിലേഷ് മിശ്ര പങ്കെടുക്കുകയും, വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ഇതിന്റെ ഭാഗമായി ലീവിങ് സെര്‍ട്ടില്‍ H1 ഗ്രേഡ് നേടിയ ഇന്ത്യക്കാരോ, ഇന്ത്യന്‍ വംശജരോ ആയ വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ എത്രയും വേഗം എംബസിക്ക് അയച്ചുനല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
admn.dublin@mea.gov.in എന്ന വിലാസത്തിലും, ഒപ്പം CC ആയി sscons.dublin@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലേയ്ക്കും വിവരങ്ങള്‍ അയയ്ക്കാം.
വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം തന്നെ അനുമോദനപരിപാടി സംഘടിപ്പിക്കാനാണ് എംബസി ഉദ്ദേശിക്കുന്നത്.