അയർലണ്ടിൽ സേവിങ്സ് അക്കൗണ്ടുകൾക്ക് പലിശനിരക്ക് ഉയർത്തി AIB-യും

Bank of Ireland-ന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കായ AIB-യും സേവിങ്‌സ് അക്കൗണ്ടുകള്‍ക്കുള്ള പലിശനിരക്ക് ഉയര്‍ത്തുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി European Central Bank പലിശനിരക്കുകള്‍ ഉയര്‍ത്തിയതോടെ, ലോണ്‍ തിരിച്ചടവുകളും മറ്റും കാര്യമായി വര്‍ദ്ധിച്ചിരുന്നു. ഇതുവഴി ബാങ്കുകള്‍ക്ക് അധിലാഭം ലഭിക്കുമ്പോഴും അതിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് സേവിങ്‌സ് അക്കൗണ്ടുകളുള്ളവര്‍ക്ക് കൂടുതല്‍ പലിശ നല്‍കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്.

10 മുതല്‍ 1,000 യൂറോ വരെ ബാങ്കില്‍ സാധാരണ നിക്ഷേപമുള്ളവര്‍ക്ക് 12 മാസത്തേയ്ക്ക് 3% വരെ പലിശ നല്‍കുമെന്നാണ് AIB അറിയിച്ചിരിക്കുന്നത്. AIB Fixed Term അക്കൗണ്ടുള്ളവര്‍ക്കും സമാനമായി അധികപലിശ ലഭിക്കും. ഈ മാസം പകുതി മുതല്‍ ഇത്തരത്തില്‍ പലിശവര്‍ദ്ധനയുണ്ടാകുമെന്നും AIB വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് പരമാവധി നാല് സേവിങ്‌സ് അക്കൗണ്ടുകള്‍ വരെ AIB-യില്‍ തുറക്കാം. 3% അധികപലിശയില്‍ വര്‍ഷം 48,000 യൂറോ വരെ ഇത്തരത്തില്‍ ലഭിക്കും.

നേരത്തെ Bank of Ireland-ഉം Permanent TSB-യും സേവിങ്‌സ് പലിശനിരക്കുകള്‍ ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: