ഡബ്ലിനിൽ 60 കിലോ കഞ്ചാവുമായി 25-കാരൻ അറസ്റ്റിൽ

1.2 മില്യണ്‍ യൂറോയുടെ കഞ്ചാവുമായി ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ പിടിയില്‍. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി Garda National Drugs, Organised Crime Bureau (GNDOCB) എന്നിവര്‍ സംയുക്തമായി സെപ്റ്റംബര്‍ 1 വെള്ളിയാഴ്ച നടത്തിയ ഇന്റലിജന്‍സ് ഓപ്പറേഷനിലാണ് 60 കിലോഗ്രാം കഞ്ചാവുമായി 25-കാരന്‍ അറസ്റ്റിലായത്.

Coolock and Ballymun District Drugs Units, Revenue’s Customs Service എന്നിവരും ഓപ്പറേഷനില്‍ പങ്കെടുത്തു.

പ്രതിയുടെ മേല്‍ Criminal Justice (Drug Trafficking) Act, 1996, Section 2 പ്രാകാരം കേസ് ചുമത്തിയ ഗാര്‍ഡ, തുടരന്വേഷണം നടത്തിവരികയാണ്.

Share this news

Leave a Reply

%d bloggers like this: