ഇനിയെങ്കിലും വേഗത കുറയ്‌ക്കൂ… Operation ‘Slow Down’-മായി ഗാർഡ

അയര്‍ലണ്ടിലെ റോഡപകടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ Operation ‘Slow Down’-മായി ഗാര്‍ഡ. ഇന്ന് (തിങ്കളാഴ്ച) രാവിലെ 7 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് റോഡുകളില്‍ അമിതവേഗം അടക്കമുള്ള നിയമലംഘനങ്ങള്‍ ഗാര്‍ഡ കര്‍ശനമായി നിരീക്ഷിക്കുക. Road Safety Authority-യുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍.

ഈ വര്‍ഷം ഇതുവരെ 127 പേര്‍ക്കാണ് രാജ്യത്ത് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്ന് പറഞ്ഞ ഗാര്‍ഡ, മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 23 പേര്‍ അധികമായി മരിച്ചുവെന്നും വ്യക്തമാക്കി. മരിച്ചവരില്‍ മൂന്നില്‍ ഒന്നും 25 വയസിന് താഴെ പ്രായമുള്ളരും, നാലില്‍ ഒന്ന് കാല്‍നടയാത്രക്കാരുമാണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 25 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു.

അമിതവേഗമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നുണ്ട്. തുടര്‍ച്ചയായ അപകടങ്ങള്‍ സമൂഹത്തെയാകെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

അതിനൂതനമായ ക്യാമറകള്‍ ഉപയോഗിച്ചാണ് ഇന്നത്തെ Operation ‘Slow Down’ നടത്തുക.

Share this news

Leave a Reply

%d bloggers like this: