GEM ഓണം പോന്നോണം ഒരുക്കങ്ങൾ പൂർത്തിയായി

ഗോൾവേ മലയാളികളുടെ കൂട്ടായ്മയായ GEM Galway-യുടെ ഈ വർഷത്തെ ഓണാഘോഷം “GEM ഓണം പോന്നോണം ” ഈ വരുന്ന ശനിയാഴ്ച (September Saturday 9th) രാവിലെ 10.00 am മുതൽ വൈകുന്നേരം 5.00 pm വരെ Mervue Community Cetre-ൽ ആഘോഷപൂർവ്വം നടത്തപ്പെടുന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും  കായിക മത്സരങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി, തിരുവാതിര,  വിവിധതരം കലാപരിപാടികൾ, മാവേലിക്ക് സ്വീകരണം, പുലികളി  എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകും. Royal Cateres-Dublin ഒരുക്കുന്ന വിഭവസമൃദ്ധമായ  ഓണസദ്യ ആഘോഷത്തിന്റെ മാറ്റുകൂട്ടും.

ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0894190011/0872256872.

Share this news

Leave a Reply

%d bloggers like this: