ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ മലയാളിയായ ഫെൽജിൻ ജോസ്

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ Cabra- Glasnevin പ്രദേശത്ത് നിന്നും ഗ്രീന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ മലയാളിയായ ഫെല്‍ജിന്‍ ജോസ്.

പരിസ്ഥിതി പ്രവര്‍ത്തകനും, DCU-വില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ ഫെല്‍ജിന്‍, Neasa Hourigan TD, മന്ത്രി Roderic O’Gorman എന്നിവര്‍ക്കൊപ്പം ഡബ്ലിന്റെ വികസനം ലക്ഷ്യമിട്ട് ഗ്രീന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഡബ്ലിനിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ നിക്ഷേപം നടത്താനും, ഗതാഗതസംവിധാനം കൂടുതല്‍ സുരക്ഷിതവും, കാര്യക്ഷമവും, മാലിന്യരഹിതവുമായ തരത്തിലാക്കാനും താന്‍ പ്രയത്‌നിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഫെല്‍ജിന്‍ വ്യക്തമാക്കുന്നു.

താമസിക്കാന്‍ വീടുണ്ടാകുക എന്നത് എല്ലാവരുടെയും അവകാശമാണെന്ന് പറയുന്ന ഫെല്‍ജിന്‍, ഡബ്ലിനിലെ ഭവനപ്രതിസന്ധി പരിഹരിക്കാനായി വിവിധ നടപടികള്‍ കൈക്കൊള്ളാന്‍ താന്‍ മുന്നിട്ടിറങ്ങുമെന്ന് ഉറപ്പ് നല്‍കുന്നുണ്ട്.

ഇന്ത്യക്കാര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍, വിവേചനങ്ങള്‍ എന്നിവയ്‌ക്കെതിരെ അവരില്‍ ഒരാളായി നിന്നുകൊണ്ട് പോരാടാനും, എല്ലാവരെയും തുല്യരായി കാണുന്ന തരത്തില്‍ നഗരത്തെ മാറ്റിയെടുക്കാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

ഫെല്‍ജിന്‍ ജോസിനെ ബന്ധപ്പെടാന്‍:
Email: feljin.jose@greenparty.ie
Mob: 083 844 2020
Website: feljin.ie

Share this news

Leave a Reply

%d bloggers like this: