‘റോസ് മലയാളം-ഷീലാ പാലസ്’ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രവചന മത്സരം; ഒന്നാം സമ്മാനം പങ്കിട്ടത് രണ്ടുപേർ

റോസ് മലയാളം, അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ റസ്റ്റോറന്റ് ആയ ഷീലാ പാലസുമായി കൂടിച്ചേർന്ന് നടത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ രണ്ടുപേർ ഒന്നാം സമ്മാനം പങ്കിട്ടു. മത്സരത്തിൽ ആര് വിജയിക്കുമെന്നും, ഭൂരിപക്ഷം എത്രയെന്നുമായിരുന്നു പ്രവചനം നടത്തേണ്ടിയിരുന്നത്.

ആവേശകരമായ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പ്രവചന മത്സരത്തിൽ പങ്കാളികളായത്. പങ്കെടുത്ത ആർക്കും ഫലം കൃത്യമായി പ്രവചിക്കാൻ സാധിച്ചില്ല. 37719 വോട്ടിന്റെ ലീഡ് ആണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ചാണ്ടി ഉമ്മൻ നേടിയത്.

ചാണ്ടി ഉമ്മന് 37500 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ചതാണ് ഏറ്റവും അടുത്തെത്തിയ പ്രവചനം. രണ്ടുപേർ 37500 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച് ഒന്നാം സ്ഥാനത്ത് എത്തി.

കോർക്കിൽ നിന്നുള്ള അനു തോമസും, ദുബായിൽ നിന്നുള്ള കുര്യൻ സ്കറിയയും ആണ് ഒന്നാം സമ്മാനം പങ്കിട്ടെടുത്തത്. ഒന്നാം സ്ഥാനത്ത് എത്തിയ അനു തോമസ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. പുതുപ്പള്ളി സ്വദേശിനി കൂടിയാണ്. തോമസ് എബ്രാഹമാണ് ഭർത്താവ്.

ഒന്നാം സമ്മാനം പങ്കിട്ടെടുത്ത കുര്യൻ സ്കറിയ ദുബായിൽ ജോലി ചെയ്യുന്നു.

ഡബ്ലിനിൽ നിന്നുള്ള അനീറ്റ സിറിൽ 37400 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന് പ്രവചിച്ച് രണ്ടാം സ്ഥാനത്ത് എത്തി. ഡബ്ലിനിലെ മാറ്റർ പ്രൈവറ്റ് ആശുപത്രിയിലെ ജീവനക്കാരിയാണ് അനീറ്റ. കേരളത്തിൽ കുറവിലങ്ങാട് ആണ് സ്ഥലം. പ്രിൻസ് മാനുവൽ ഭർത്താവ് ആണ്.

അയർലണ്ടിലെ മുൻനിര മലയാളം ഓൺലൈൻ വാർത്ത പോർട്ടൽ ആയ റോസ് മലയാളവും, അയർലണ്ടിലെ ഡബ്ലിനിലും വാട്ടർഫോർഡിലും ഇന്ത്യൻ റസ്റ്റോറന്റ് നടത്തുന്ന ഷീലാ പാലസും ചേർന്നാണ് ആവേശകരമായ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സരം നടത്തിയത്. റോസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ നിശ്ചിത സമയത്തിനുള്ളിൽ കമന്റ് ചെയ്തവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.

“വിജയികൾക്ക് അഭിനന്ദനങ്ങൾ…”

Share this news

Leave a Reply

%d bloggers like this: