കോർക്കിലെ അപ്പാർട്ട്മെന്റിൽ ദിവസങ്ങൾ പഴകിയ മൃതദേഹം കണ്ടെത്തി

കൗണ്ടി കോര്‍ക്കിലെ Youghal-ല്‍ പുരുഷന്റെ ദിവസങ്ങള്‍ പഴകിയ മൃതദേഹം കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ 66-കാരനായ ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും, അതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ഗാര്‍ഡ പറഞ്ഞു.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് പരിശോധനയ്ക്കായി സീല്‍ ചെയ്തിരിക്കുകയാണ്. അതേസമയം അപ്പാര്‍ട്ട്‌മെന്റില്‍ അക്രമമോ, കവര്‍ച്ചയോ നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഇദ്ദേഹത്തെ അന്വേഷിച്ചെത്തിയ മറ്റൊരാളാണ് ആദ്യം മൃതദേഹം കണ്ടത്.

Share this news

Leave a Reply

%d bloggers like this: