അയർലണ്ടിൽ ഇന്ന് ശക്തമായ മഴ; 13 കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ഈയിടെയുണ്ടായ ചെറിയ ഉഷ്ണതരംഗം അയര്‍ലണ്ടില്‍ കനത്ത മഴയ്ക്ക് കാരണമാകും. ഇതെത്തുടര്‍ന്ന് ഇന്ന് (സെപ്റ്റംബര്‍ 15) രാജ്യത്തെ 13 കൗണ്ടികളില്‍ Met Eireann മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു. മഴയ്‌ക്കൊപ്പം ചിലയിടങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായേക്കും.

Cork, Waterford എന്നിവിടങ്ങളില്‍ വൈകിട്ട് 6 മണിവരെ ഓറഞ്ച് റെയിന്‍ വാണിങ്ങാണ് നല്‍കിയിട്ടുള്ളത്. കനത്ത മഴ റോഡ് യാത്ര ദുര്‍ഘടമാക്കും. വെള്ളക്കെട്ടും രൂപപ്പെടും.

ഇന്ന് യെല്ലോ വാണിങ് നിലവിലുള്ള കൗണ്ടികള്‍ ഇവയാണ്: Carlow, Dublin, Kildare, Kilkenny, Laois, Offaly, Wexford, Wicklow, Kerry, Limerick, Tipperary. ഇവിടെയും മഴ കാരണം റോഡ് യാത്ര ക്ലേശകരമാകും. ഡ്രൈവ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക.

ഇന്ന് രാജ്യത്തെ അന്തരീക്ഷതാപനില 12-15 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്നും, രാത്രിയില്‍ താപനില 8-10 ഡിഗ്രിയിലേയ്ക്ക് താഴുമെന്നും കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: