അയർലണ്ടിലേക്ക് വീണ്ടും ശക്തമായ മഴയെത്തുന്നു; ഡബ്ലിൻ അടക്കം അഞ്ച് കൗണ്ടികളിൽ ജാഗ്രതാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ വീണ്ടും ശക്തമായ മഴ എത്തുന്നു. ബാബേറ്റ് കൊടുങ്കാറ്റിനൊപ്പം എത്തിയ അതിശക്തമായ മഴ കോര്‍ക്ക് അടക്കം നിരവധി പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലാക്കിയതിന് പിന്നാലെയാണ് ഈ വാരാന്ത്യം രാജ്യത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (Met Eireann) അറിയിച്ചിരിക്കുന്നത്. ഇതെത്തുടര്‍ന്ന് കാര്‍ലോ, ഡബ്ലിന്‍, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നല്‍കി. ഇന്ന് (ശനി) വൈകിട്ട് 5 മണിമുതല്‍ നാളെ പുലര്‍ച്ചെ 4 മണി വരെയാണ് വാണിങ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും വെള്ളപ്പൊക്കവും ഉണ്ടാകും. യാത്രയും … Read more

അയർലണ്ടിൽ ഇന്ന് അതിശക്‌തമായ മഴ; വിവിധയിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഇന്ന് (ചൊവ്വ) വൈകിട്ടും, രാത്രിയിലുമായി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇത് പ്രാദേശികമായ വെള്ളപ്പൊക്കമുണ്ടാക്കുന്നതിനൊപ്പം, യാത്ര ദുര്‍ഘടമാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 6 മണിമുതല്‍ നാളെ പുലര്‍ച്ചെ 3 മണിവരെ Clare, Cork, Kerry, Limerick, Tipperary, Donegal, Connacht എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും. ഇതിന് പുറമെ വൈകിട്ട് 5 മണിമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 3 മണിവരെ … Read more

കനത്ത മഴയും വെള്ളക്കെട്ടും; വെക്സ്ഫോഡ്, വിക്ക്ലോ കൗണ്ടികളിൽ യെല്ലോ വാണിങ്

വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയും, ഒപ്പം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും മുന്നില്‍ക്കണ്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് (സെപ്റ്റംബര്‍ 17 ഞായര്‍) രാവിലെ 8 മണി മുതല്‍ രാത്രി 10 മണിവരെ മുന്നറിയിപ്പ് നിലവിലുണ്ടാകും. റോഡുകളില്‍ വെള്ളം വീണ് വഴുതാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞ വേഗതയിലും, പെട്ടെന്ന് ബ്രേക്കിട്ടാല്‍ മുന്നിലെ വാഹനത്തില്‍ ചെന്നിടിക്കാത്ത രീതിയില്‍ സുരക്ഷിത അകലം പാലിച്ചും മാത്രം വാഹനമോടിക്കുക. നമ്മുടെ സുരക്ഷ … Read more

അയർലണ്ടിൽ ഇന്ന് ശക്തമായ മഴ; 13 കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ഈയിടെയുണ്ടായ ചെറിയ ഉഷ്ണതരംഗം അയര്‍ലണ്ടില്‍ കനത്ത മഴയ്ക്ക് കാരണമാകും. ഇതെത്തുടര്‍ന്ന് ഇന്ന് (സെപ്റ്റംബര്‍ 15) രാജ്യത്തെ 13 കൗണ്ടികളില്‍ Met Eireann മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു. മഴയ്‌ക്കൊപ്പം ചിലയിടങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായേക്കും. Cork, Waterford എന്നിവിടങ്ങളില്‍ വൈകിട്ട് 6 മണിവരെ ഓറഞ്ച് റെയിന്‍ വാണിങ്ങാണ് നല്‍കിയിട്ടുള്ളത്. കനത്ത മഴ റോഡ് യാത്ര ദുര്‍ഘടമാക്കും. വെള്ളക്കെട്ടും രൂപപ്പെടും. ഇന്ന് യെല്ലോ വാണിങ് നിലവിലുള്ള കൗണ്ടികള്‍ ഇവയാണ്: Carlow, Dublin, Kildare, Kilkenny, Laois, Offaly, Wexford, Wicklow, Kerry, Limerick, … Read more