ഐപിസി അയർലണ്ട് റീജിയന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ

ഡബ്ലിൻ: ഐപിസി  അയർലണ്ട് റീജിയന്റെ വാർഷിക കൺവെൻഷൻ 2023 സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ ഐപിസി ഡബ്ലിൻ ചർച്ചിന്റെ നേതൃത്വത്തിൽ  ഗ്രീൻ ഹിൽസ് കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും . ഐപിസി അയർലണ്ട് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി.റ്റി എബ്രഹാം ഉദ്ഘാടനം  നിർവഹിക്കും. ഐപിസി അയർലൻഡ് റീജിയൻ ഭാരവാഹികൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഐപിസി ജനറൽ പ്രസിഡണ്ട് റവറന്റ് ഡോക്ടർ വത്സൻ എബ്രഹാമും, ഈ തലമുറയിൽ കർത്താവ് ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവർ മുഖ്യസന്ദേശം നൽകും.

ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് 6 മുതൽ 9 വരെയും  പൊതു മീറ്റിങ്ങും, ശനിയാഴ്ച  ഉച്ചയ്ക്ക് 2 മുതൽ 5 വരെ പി വൈ പി എ, സൺഡേ സ്കൂൾ, സോദരി സമാജത്തിന്റെ മീറ്റിങ്ങുകളും ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ സംയുക്ത ആരാധനയും,  കർതൃമേശയും ഉണ്ടായിരിക്കും. റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Share this news

Leave a Reply

%d bloggers like this: