ലോകത്തെ മികച്ച യൂണിവേഴ്സിറ്റികൾ; നില മെച്ചപ്പെടുത്തി ഡബ്ലിൻ ട്രിനിറ്റി കോളജ്

ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി ട്രിനിറ്റി കോളജ് ഡബ്ലിൻ. Times Higher Education (THE)-ന്റെ World University Rankings 2024 പട്ടികയിലെ ആദ്യ 200-ല്‍ പെടുന്ന ഏക ഐറിഷ് യൂണിവേഴ്‌സിറ്റിയും ട്രിനിറ്റിയാണ്.

27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ട്രിനിറ്റി കോളജ്, നിലവില്‍ 134-ആം സ്ഥാനത്താണ്.

രാജ്യത്തെ മറ്റ് പ്രധാന യൂണിവേഴ്‌സിറ്റികളുടെ റാങ്കിങ് ഇപ്രകാരം:
University College Dublin (201-250 ഇടയില്‍)
Royal College of Surgeons in Ireland (RCSI) (251-300)
University of Galway (301-500)
University College Cork (301-500)
Dublin City University (401-500)
University of Limerick (401-500)
Maynooth University (401-500)
Technological University Dublin (1,001-1,200)

അയര്‍ലണ്ടിലെ മിക്ക യൂണിവേഴ്‌സിറ്റികളും പുതിയ റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് അദ്ധ്യാപകരില്ലാത്തതാണ് കൂടുതല്‍ ഉയര്‍ന്ന റാങ്ക് നേടുന്നതിന് തടസമാകുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള 1904 യൂണിവേഴ്‌സിറ്റികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള യൂണിവേഴ്‌സിറ്റികള്‍ ഇവ:

 1. University of Oxford
  United Kingdom
 2. Stanford University
  United States
 3. Massachusetts Institute of Technology
  United States
 4. Harvard University
  United States
 5. University of Cambridge
  United Kingdom
 6. Princeton University
  United States
 7. California Institute of Technology
  United States
 8. Imperial College London
  United Kingdom
 9. University of California, Berkeley
  United States
 10. Yale University
  United States
Share this news

Leave a Reply

%d bloggers like this: