അയർലണ്ടിൽ മലയാളം ക്ലാസുകളുടെ ഉൽഘാടനം മേയർ ഡെനിസ് ഒ’കല്ലഗൻ നിർവഹിക്കും

ഡബ്ലിൻ : ബ്‌ളാക്ക്‌റോക്ക് സീറോ മലബാർ സഭ നേതൃത്വം കൊടുക്കുന്ന മലയാളം മിഷൻ ക്ലാസുകൾക്ക് ഈ വരുന്ന ശനിയാഴ്ച്ച തുടക്കം കുറിക്കും . മലയാളം ക്ലാസുകളിലേക്ക് പ്രവേശനം ലഭിച്ച കുട്ടികളുടെ പ്രവേശനോത്സവം ഒക്ടോബർ 14 ന് ശനിയാഴ്ച ന്യുടൗൺ പാർക്ക് പാസ്റ്ററൽ സെന്ററിൽ  വെച്ച് Dún Laoghaire and Rathdown സിറ്റി കൗൺസിൽ മേയർ Denis O’Callaghan ഉൽഘാടനം ചെയ്യും .

മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാകട മുഖ്യ പ്രഭാഷണം നടത്തും .സീറോ മലബാർ സഭ അയർലൻഡ് നാഷണൽ കോർഡിനേറ്റർ റവ .ഫാ .ജോസഫ് മാത്യു  ഓലിയക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും .

Faith Fiesta 2023 -കാറ്റിക്കിസം ഡേയും മലയാളം മിഷൻ ക്ലാസുകളുടെ തുടക്കവും കുറിക്കുന്ന വിപുലമായും ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു . പ്രവാസി മലയാളികളുടെ കുട്ടികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കേരള ഗവണ്മെൻറ് സാംസകാരിക വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേന്ദ്രത്തിൽ 30 ൽ അധികം കുട്ടികളും പരിശീലനം നേടിയ 11 അദ്ധ്യാപകരും ഉണ്ട് .

റവ ഫാ .ജോസഫ് മാത്യു ഓലിയക്കാട്ടിൽ രക്ഷാധികാരിയും അഡ്വ സിബി ചീഫ് കോർഡിനേറ്ററും, അനീഷ്‌ വി ചെറിയാൻ പ്രസിഡന്റും , ബിനു ജോസഫ് ജനറൽ സെക്രട്ടറിയുമായ 19 അംഗ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലയാളം മിഷൻ ക്ളാസുകൾ നടക്കുന്നത് .കുട്ടികളെ മലയാളം പഠിപ്പിക്കുവാൻ താല്പര്യം ഉള്ളവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ട് .

ശനിയാഴ്ച്ച നടക്കുന്ന മലയാളം ക്ളാസുകളിലേക്കുള്ള പ്രവേശനോത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ  അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 0894433676, 0892606282 , 0870558898 

Share this news

Leave a Reply

%d bloggers like this: