മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട ക്യാവൻ- മിഡ്ലാൻഡ് ഏറിയ ഉൾപ്പെടുന്ന മുള്ളിൻകാർ സെയിന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ കാവൻ കിൽമോര്‍ പാസ്റ്ററൽ സെൻററിൽ വിശുദ്ധ കുർബാന ആരംഭിക്കുന്നു. ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനിയുടെ അനുവാദത്തോടെ ഈ മാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും വികാരി ഫാ.നൈനാൻ കുര്യാക്കോസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.
എല്ലാ മാസവും രണ്ട്- നാല് ശനിയാഴ്ചകളിൽ മുള്ളിൻകാർ സെൻറ് പോൾസ് പള്ളിയിലും മൂന്നാം ശനിയാഴ്ചകളിൽ ക്യാവൻ കില്‍മോര്‍ പാസ്റ്ററൽ സെൻറർ ചാപ്പലിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ക്യാവനിൽ 2009 ൽ ഫാ. നൈനാൻ കുറിയാക്കോസാണ് ആദ്യമായി മലങ്കര സഭയുടെ വിശുദ്ധ കുർബാന അർപ്പിച്ചത് തുടർന്ന് കാവൻ മിഡ്‌ലാൻഡ്സ് പ്രദേശങ്ങളിലെ സഭാ വിശ്വാസികൾക്കായി മുള്ളിംങ്കാർ കേന്ദ്രീകരിച്ച് സൈന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയായി മുൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അനുവദിച്ചു.പുതിയ ക്രമീകരണം അനുസരിച്ച് മോണഗാൻ, ലീട്റിം ഫർമന, എന്നീ കൗണ്ടികളിൽ നിന്നുള്ള വിശ്വാസികൾക്ക് ആരാധനയ്ക്ക് കൂടുതൽ സൗകര്യം ലഭിക്കും എല്ലാ വിശ്വാസികളെയും ഒക്ടോബർ 21 മുതലുള്ള ആരാധനയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
വികാരി ഫാ.നൈനാൻ കുര്യാക്കോസ്(0877516463)
ട്രസ്റ്റി ജോബിൻ K ചെറിയാൻ(083431573)
സെക്രട്ടറി രാജൻ മാത്യു( 0892308157)
ഏരിയ കമ്മിറ്റി അംഗങ്ങൾ:
ബിനീഷ് ഫിലിപ്പ്(0892312098)
അജിപി ടി(0894588988)
Address of the Chapel
Kilmore Pastoral Centre
Conaty Centre,
Cullies
Co.Cavan
Eircode:H12E5C7