പ്രതിസന്ധിപരിഹാരത്തിലേക്ക് ഒരു പടി കൂടി; ഡബ്ലിനിൽ 69 cost rental വീടുകൾ നിർമ്മിക്കും

അയര്‍ലണ്ടിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികളിലൊന്നായ Glenveagh-മായി ചേര്‍ന്ന് സര്‍ക്കാര്‍ സംവിധാനമായ Land Development Agency (LDA) പുതുതായി 69 വീടുകള്‍ നിര്‍മ്മിക്കുന്നു. പടിഞ്ഞാറന്‍ ഡബ്ലിനിലെ Hollystown-ലുള്ള Wilkinson’s Brook-ലാണ് നിര്‍മ്മാണം.

Cost rental scheme രീതിയിലാകും പണി പൂര്‍ത്തിയായാല്‍ ഇവ വാടകയ്ക്ക് നല്‍കുക. സോഷ്യല്‍ ഹൗസിങ് പദ്ധതി പ്രകാരം വീടിന് അപേക്ഷ നല്‍കാന്‍ യോഗ്യതയില്ലാത്തവരെയാണ് cost rental എന്നുകൂടി അറിയപ്പെടുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

പദ്ധതി പ്രകാരം ഡബ്ലിനില്‍ 66,000 യൂറോയ്ക്ക് താഴെ വരുമാനുള്ള കുടുംബങ്ങള്‍ക്കും, ഡബ്ലിന് പുറത്താണെങ്കില്‍ 59,000 യൂറോയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്കും വിപണിയില്‍ നിന്നും കുറഞ്ഞ വാടകയ്ക്ക് വീട് ലഭിക്കാനായി ഈ ദീര്‍ഘകാല പദ്ധതിയില്‍ അപേക്ഷ നല്‍കാം. അതേസമയം ഇവര്‍ മറ്റ് സോഷ്യല്‍ ഹൗസിങ് സഹായങ്ങള്‍ ലഭിക്കുന്നവരോ, സ്വന്തമായി വീടുള്ളവരോ ആകരുത്.

LDA-യുടെ Project Tosaigh എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കീഴിലാണ് Wilkinson’s Brook-ലെ നിര്‍മ്മാണവും നടക്കുന്നത്. 2026-ഓടെ 5,000 വീടുകള്‍ നിര്‍മ്മിക്കാനാണ് Project Tosaigh ലക്ഷ്യമിടുന്നത്. ഇതില്‍ 3,500 എണ്ണത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ് നിര്‍മ്മാണം.

Share this news

Leave a Reply

%d bloggers like this: